കൊച്ചി: കൊച്ചിയിലെ കപ്പല്‍ നിര്‍മാണശാലയില്‍ പണി നടക്കുന്ന കപ്പലില്‍ 'ഐ ലവ് പാക്കിസ്ഥാന്' എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് പോലീസ്. എറണാകുളം സൗത്ത് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുകെ കമ്പനിക്കായി നിര്‍മിക്കുന്ന കപ്പലിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പിന്നാലെ സിഐഎസ്എഫ് ഇക്കാര്യം പരിശോധിച്ചതിന് പിന്നാലെ
പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സൈറ്റ് മാനേജരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം രാജ്യദ്രോഹക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.